Monday, 20 February 2017

സന്ധി


സന്ധി 



അ,ഇ ,ഉ, ക്,ച്,പ്,ത്  ഇവയെല്ലാം   വർണ്ണങ്ങളാണ്.
ക എന്ന അക്ഷരം രണ്ടു വർണ്ണങ്ങൾ കൂടി ചേർന്നതാണ് .

ക = ക് + അ
കു = ക് + ഉ
കി = ക് + ഇ

വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്ന മാറ്റത്തിനെയാണ് സന്ധി എന്ന് പറയുന്നത്.
സന്ധികൾ പ്രധാനമായും 4 തരം.
1 ) ലോപസന്ധി
2 ) ആഗമസന്ധി
3 ) ആദേശസന്ധി
4 ) ദ്വിത്വസന്ധി

1 ) ലോപസന്ധി
      രണ്ടു വാക്കുകൾ തമ്മിൽ കൂടി ചേരുമ്പോൾ ഒരു വർണ്ണം ലോപിച്ചാൽ ( നഷ്ടപ്പെട്ടാൽ ) , അത് ലോപസന്ധി .

ഉദാ : 1 )   ചെയ്തില്ല =     ചെയ്തു         +    ഇല്ല
                                        ചെയ്ത് + ഉ    +    ഇല്ല
                                        ചെയ്ത്           +    ഇല്ല
       ( ഇവിടെ "ഉ" ലോപിച്ചു പോയി .. അതുകൊണ്ടു ലോപസന്ധി )

ഉദാ : 2 )  ഒരാശയം = ഒരു         +    ആശയം
                                       ഒര് + ഉ   +    ആശയം
                                       ഒര്          +    ആശയം


2 )    ആഗമസന്ധി
                  രണ്ടു വാക്കുകൾ തമ്മിൽ കൂടി ചേരുമ്പോൾ ഒരു പുതിയ  വർണ്ണം ആഗമിച്ചാൽ ( പുതിയതായി വന്നാൽ ) , അത്  ആഗമസന്ധി ...

ഉദാ : 1 )  തിരുവോണം = തിരു + ഓണം
                ( ഇവിടെ "വ്" എന്ന പുതിയ വർണം ആഗമിച്ചതിനാൽ ആഗമസന്ധി )



 3 ) ആദേശസന്ധി
       രണ്ടു വാക്കുകൾ തമ്മിൽ കൂടി ചേരുമ്പോൾ   അവയ്ക്കിടയിലുള്ള    ഒരു   വർണ്ണം  ലോപിച്ചു ,  പകരം മറ്റൊരു വർണ്ണം പുതിയതായി വന്നാൽ അത്  ആദേശസന്ധി ...

ഉദാ : 1 )   നെന്മണി = നെൽ + മണി

                     ( ഇവിടെ "ൽ" എന്ന വർണ്ണം ലോപിച്ചു , പകരം "ന്" എന്ന വർണ്ണം വന്നു ചേർന്നതിനാൽ  ആദേശസന്ധി )

ഉദാ : 2 )  ഇഷ്ടമാണ്  = ഇഷ്ടം + ആണ്

                     ( ഇവിടെ  "അം" എന്ന വർണ്ണം ലോപിച്ചു , പകരം " മ് " എന്ന വർണ്ണം വന്നു ചേർന്നതിനാൽ  ആദേശസന്ധി )



4 ) ദ്വിത്വസന്ധി

           രണ്ടു വാക്കുകൾ തമ്മിൽ കൂടി ചേരുമ്പോൾ  അവയിൽ ഒരു വർണ്ണം ഇരട്ടിച്ചാൽ അത്   ദ്വിത്വസന്ധി .

ഉദാ : 1 )   മലർപ്പൊടി  =  മലർ + പൊടി

                        ( ഇവിടെ "പ്"  എന്ന വർണ്ണം ഇരട്ടിക്കുന്നതിനാൽ  ദ്വിത്വസന്ധി .)

No comments:

Post a Comment